Image Background (True/False)


ഇൻഡ്യൻ സിനിമയുടെ 110-ാം വാർഷികം; ശ്രീകുമാരൻ തമ്പി ഉൾപ്പെടെ 9 പേർക്ക് കെ.എസ്.സേതുമാധവൻ പുരസ്കാരം

 


തി
രുവനന്തപുരം വഞ്ചിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം വിഷ്വൽ മീഡിയ ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ ഇൻഡ്യൻ സിനിമയുടെ 110-ാം വാർഷികം ആഘോഷിക്കുകയാണ്. 110-ാം സിനിമാ വർഷം പ്രമാണിച്ച് ഒമ്പത് മുതിർന്ന കലാകാരൻമാർക്ക് KS സേതുമാധവൻ അവാർഡ് സമ്മാനിക്കുന്നു. ശ്രീകുമാരൻ തമ്പി, പ്രേംപ്രകാശ്, ജൂബിലി ജോയ് തോമസ്, ഹരികുമാർ, ഭദ്രൻ , പി.ശ്രീകുമാർ, നടൻ ശങ്കർ, ഭീമൻ രഘു, മല്ലിക സുകുമാരൻ എന്നീ സീനിയർ ചലച്ചിത്ര പ്രവർത്തകർക്കാണ് പുരസ്കാരം സമർപ്പിക്കുന്നത്.

ഓഗസ്റ്റ് 23 ബുധനാഴ്ച 4 മണിക്ക് നന്ദാവനം പാണക്കാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടകനായ ചടങ്ങിൽ ടി.കെ.എ.നായർ അവാർഡുകൾ സമ്മാനിക്കും. സൊസൈറ്റി ചെയർമാൻ കെ. ആനന്ദകുമാർ അധ്യക്ഷനായ ചടങ്ങിൽമുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി , എയർഇൻഡ്യ മുൻ ചെയർമാൻ വിതുളസീദാസ്, മുൻ ഡിജിപി ഡോ.ബി.സന്ധ്യ, മേജർ ജനറൽ സുരേഷ് പിള്ള എന്നിവരും പങ്കെടുക്കുന്നു.






Post a Comment

0 Comments