Image Background (True/False)


സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥയില്‍ കൊഴുമ്മല്‍ രാജീവനായി ചാക്കോച്ചന്‍ വീണ്ടും.

 

ഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ ചിത്രമായ 'ന്നാ താന്‍ കേസ് കൊട്' റിലീസായത് ആഗസ്ത് 11നാണ്. ഇപ്പോഴിതാ കൃത്യം ഒരു വര്‍ഷത്തിനു ശേഷം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനാകാന്‍ ഒരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കുന്ന ബിഗ്‌ ബജറ്റ് സ്പിൻ ഓഫ് ചിത്രമായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലാണ് ചാക്കോച്ചന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനായി വേഷമിടുന്നത്.


 സംസ്ഥാന അവാര്‍ഡിന്‍റെ മധുരത്തിനുശേഷം കുഞ്ചാക്കോ ബോബന്‍ അവാര്‍ഡ്‌ വാങ്ങിത്തന്ന അതേ വേഷമണിയുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലൂടെ നായികാനായകന്മാരായി തിരികെയെത്തുന്നത്. രാജേഷ്‌ മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിര്‍മാതാക്കള്‍.


 രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷൻ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനര്‍: കെ.കെ. മുരളീധരൻ, എഡിറ്റര്‍: ആകാശ് തോമസ്, മ്യൂസിക്: ഡോണ്‍ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുല്‍ നായര്‍, ആര്‍ട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനില്‍ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനര്‍: ലിജി പ്രേമൻ, സ്പെഷ്യല്‍ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍: ബിനു മണമ്ബൂര്‍, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: റിഷാജ് മുഹമ്മദ്, പോസ്റ്റര്‍ ഡിസൈൻ:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിന്‍ജ, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാൻ, പി ആര്‍ & മാര്‍ക്കറ്റിംഗ് - ആതിര ദില്‍ജിത്ത്, വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍



Post a Comment

0 Comments