കരള്‍മാറ്റ ശസ്ത്രക്രിയയ്‌ക്ക് ശേഷം വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമായി നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് താരം ഇൻസ്റ്റഗ്രാമില്‍ കുറിച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
'ഒരു നല്ല വാര്‍ത്ത വരാൻ പോകുന്നു' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. എന്താണ് ആ വാര്‍ത്ത എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. കമന്റ് ബോക്‌സിലും കാര്യം തിരക്കിയുള്ള ചോദ്യങ്ങളാണ്. താരം ഇതുവരെ എന്താണ് വിശേഷമെന്ന് വെളിപ്പെടുത്തിയിട്ടില്ല.





0 Comments