ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി സംവിധായകന് മേജര്‍ രവി.
'നിലവില്‍ ക്രിട്ടിക്കല്‍ ഐസിയുവിലാണ് സിദ്ധിഖ് ഉള്ളത്. നില ഗുരുതരമായതിനാല്‍ ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. ഹോസ്പിറ്റല്‍ മാനേജറെ കണ്ട് സംസാരിച്ചപ്പോള്‍ കുടുംബം തീരുമാനമെടുക്കട്ടെയെന്ന നിലപാടാണെന്നും' മേജര്‍ രവി പറഞ്ഞു.
'പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്നാണ് മനസിലാക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ലിവറിന് പ്രശ്നമുണ്ട്. ക്രിയാറ്റിന്റെ അളവ് കൂടിയ നിലയിലാണ്. ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അറിഞ്ഞത്'- മേജര്‍ രവി പങ്കുവച്ചു.
പാ ലായിലെ Chavara CMI public school ൽ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച Sapentia e…
Copyright (c) 2023 Cineviews All Right reserved
0 Comments