കുടുംബത്തിലെ വിളക്കാണ്, ഐശ്വര്യമാണ് സ്ത്രീ എന്നാണ് നമ്മൾ പറയാറ്.എന്നാൽ ഒരു സ്ത്രീ വഴിതെറ്റി യാത്ര തുടർന്നാൽ ആ കുടുംബത്തിന്റെ സ്ഥിതി എന്താകും?അത്തരത്തിലുള്ള ഒരു കുടുംബത്തിൽ പ്രശ്നങ്ങളും തുടർന്ന് കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് "ഡിറ്റക്റ്റീവ് ആദം ജോൺ".
പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി ജോസി ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റാഷിദ് തിരൂർ നിർവ്വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും ബിനോയ് കുമ്പളങ്ങി നിർവ്വഹിക്കുന്നു.
ആലാപനം-നിത്യ റോസ് ഷിബു,സംവിധായകൻ ജോസി ജോർജ് തന്നെ ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണമെഴുതി നിർമ്മിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടർ- സുരേഷ് കായംകുളം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അയ്യമ്പിള്ളി പ്രവീൺ, പ്രോഗ്രാമിങ്-പ്രമോദ് സാരംഗ്,എഡിറ്റിംഗ്- റാഷിദ് തിരൂർ, മേക്കപ്പ്- മനുകൃഷ്ണ ചേർത്തല, കോസ്റ്റ്യൂസ്-വിശ്വനാഥൻ തിരുന്നാവായ, പ്രൊഡക്ഷൻ കൺട്രോൾ-സതീഷ് പട്ടാമ്പി,പബ്ലിസിറ്റി ഡിസൈനർ-സുധി തിരൂർ,പി ആർ ഒ-എ എസ് ദിനേശ്.


.jpeg)



0 Comments