Image Background (True/False)


"ഗെയിം ഓഫ് ത്രോണ്‍സ്' താരം ഡാരന്‍ കെന്റ് അന്തരിച്ചു.

 


പ്രശസ്ത ഹോളിവുഡ് നടൻ ഡാരൻ കെന്റ് (36) അന്തരിച്ചു. അദ്ദേഹത്തിന്റെ ഏജൻസിയായ കാരി ഡോഡ് അസോസിയേറ്റ്സാണ് മരണവാര്‍ത്ത അറിയിച്ചത്.മരണകാരണം വ്യക്തമല്ല. ദീര്‍ഘകാലമായി വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചികിത്സയിലായിരുന്നു ഡാരൻ. 'ഗെയിം ഓഫ് ത്രോണ്‍സ്' എന്ന സീരിസിലൂടെയാണ് ഡാരൻ കെന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.



ഇംഗ്ലണ്ടിലെ എസെക്സില്‍ ജനിച്ചു വളര്‍ന്ന ഡാരൻ 2008ല്‍ പുറത്തിറങ്ങിയ 'മിറേഴ്സ്' എന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം തുടങ്ങിയത്. ഇതിനു ശേഷമായിരുന്നു 'ഗെയിം ഓഫ് ത്രോണ്‍സ്' എന്ന പ്രശസ്തമായ സീരീസില്‍ വേഷം ചെയ്യുന്നത്. സ്നോ വൈറ്റ് ആൻഡ് ദി ഹണ്ട്സ്മാൻ, മാര്‍ഷല്‍സ് ലോ, ബ്ലഡി കട്ട്സ്, ദി ഫ്രാങ്കെൻസ്റ്റൈൻ ക്രോണിക്കിള്‍സ്, ബ്ലഡ് ഡ്രൈവ്, ലെസ് മിസറബിള്‍സ്, ഗ്രീൻ ഫിംഗേഴ്സ്, ഈസ്റ്റ് എൻഡേഴ്സ്, ഹാപ്പി അവേഴ്സ്, ലവ് വിത്തൗട്ട് വാള്‍സ്, ബേര്‍ഡ് സോറോ എന്നിവയാണ് അദ്ദേഹം വേഷമിട്ട മറ്റു സിനിമകള്‍. 
'സണ്ണിബോയ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് 2012ല്‍ മികച്ച നടനുള്ള വാൻ ഡി പുരസ്കാരം ലഭിച്ചു. 2023 ല്‍ പുറത്തിറങ്ങിയ 'ഡണ്‍ജിയൻസ് ആന്റ് ഡ്രാഗണ്‍സ്; ഓണര്‍ എമങ് തീവ്സ്' ആണ് അവസാന ചിത്രം. 2021ല്‍ യു നോ മീ എന്ന ചിത്രവും കെന്റ് സംവിധാനം ചെയ്തു.




Post a Comment

0 Comments