Image Background (True/False)


ചിത്രാംബരി ലിറിക്കൽ വീഡിയോ ശ്രദ്ധേയമായി

 


ചിത്രാംബരി എന്ന ചിത്രത്തിനു വേണ്ടി സിത്താര കൃഷ്ണകുമാർ പാടിയ നാടൻപാട്ട് ശ്രദ്ധേയമായി. ആദ്യമാണ് സിത്താര കൃഷ്ണകുമാർ ഇത്തരമൊരു നാടൻപാട്ട് ആലപിക്കുന്നത്. സത്യം ഓഡിയോസ് പുറത്തിറക്കിയ ഈ മനോഹര ഗാനത്തിൻ്റെ സംഗീതം സുനിൽ പള്ളിപ്പുറമാണ്. രചന അനിൽ ചേർത്തല. സിത്താര കൃഷ്ണകുമാർ പാടിയ ഈ ഗാനം പാടി അയയ്ക്കുന്ന കാമ്പസ് വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക്, എം.ആർട്ട്സ് മീഡിയയുടെ അടുത്ത ചിത്രത്തിൽ ഗാനം ആലപിക്കാൻ അവസരം ലഭിക്കുന്നതാണ്. 

Maddsmediamalayalam@gmail com ഈ അഡ്രസിൽ ബന്ധപ്പെടുക.

പഴയകാല ക്യാംപസ് ജീവിതവും, പ്രണയവും, വിരഹവും കലർന്ന വ്യത്യസ്തമായ കഥ അവതരിപ്പിക്കുന്ന ചിത്രമാണ് ചിത്രാംബരി. ടൈറ്റിൽ കഥാപാത്രമായ എഴുത്തുകാരി ചിത്രാംബരിയെ അവതരിപ്പിക്കുന്നത് ഗാത്രി വിജയ് ആണ്. പുതുമുഖ നടൻ ശരത് സദൻ നായകനായി വേഷമിടുന്നു. 

എം. ആർട്ട്സ് മീഡിയയുടെ ബാനറിൽ ശരത്ത് എസ് സദൻ നിർമ്മിക്കുന്ന ചിത്രാംബരി എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്നു. തിരക്കഥ - ഗാത്രി വിജയ്, ഡി.ഒ.പി - നവീൻ കെ.സാജ്, മേക്കപ്പ് - ബിനു കേശവ്, പി.അർ.ഒ- അയ്മനം സാജൻ




Post a Comment

0 Comments