Image Background (True/False)


തല്‍ക്കാലം ഇത്.. ബാക്കി പിന്നെ..രസകരമായ ഒരു സിനിമ ഫ്രൈഡേ ഫിലിംസിനൊപ്പം; തൻ്റെ അടുത്ത ചിത്രത്തിന്റെ സന്തോഷമറിയിച്ച്‌ വിജയ് ബാബുവിനൊപ്പമുള്ള ചിത്രവുമായി രമേഷ് പിഷാരടി

 


ടനും സംവിധായകനുമായ രമേഷ് പിഷാരടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും ക്യാപ്ഷനുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. 
പതിവുപോലെ താരം പങ്കുവെച്ച പുതിയ പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഫ്രൈഡേ ഫിലിംസിനൊപ്പമുള്ള തന്റെ അടുത്ത ചിത്രത്തിന്റെ സന്തോഷമറിയിച്ചിരിക്കുകയാണ് രമേഷ് പിഷാരടി.

''തല്‍ക്കാലം ഇത്.. ബാക്കി പിന്നെ..രസകരമായ ഒരു സിനിമ ഫ്രൈഡേ ഫിലിംസിനൊപ്പം...'' എന്ന ക്യാപ്ഷനൊപ്പം നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് ചെക്ക് നല്‍കുന്ന ചിത്രവും താരം പങ്കിട്ടിട്ടുണ്ട്. അടുത്ത സിനിമയ്ക്ക് കാത്തിരിക്കുന്ന എന്നതടക്കമാണ് പലരും ചിത്രത്തിന് താഴെ കമന്റ് നല്‍കിയിരിക്കുന്നത്.

മലയാള ചലച്ചിത്ര നടന്‍, മിമിക്രി കലാകാരന്‍, സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍, സംവിധായകന്‍ എന്നിങ്ങനെ വിവിധ കലാമേഖലകളില്‍ തന്റേതായ സ്ഥാനം നേടിയ കലാകാരനാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ആരാധകര്‍ പ്രത്യേകമായ ഒരു പേരു തന്നെ കൊടുത്തിട്ടുണ്ട്. 'ക്യാപ്ഷന്‍ സിംഹം' എന്നാണ് താരത്തെ സോഷ്യല്‍ മീഡിയ ആരാധകര്‍ വിളിക്കുന്നത്.



Post a Comment

0 Comments