Image Background (True/False)


ജോജു ജോർജ്ജ് നായകനാകുന്ന "പുലിമട" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

 


ജോ
ജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ രാവിലെ 11 മണിക്ക് പുറത്തു വരും.ഒരു പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.


 ലിജോമോള്‍, ചെമ്ബന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലചന്ദ്ര മേനോന്‍, സോനാ നായര്‍, ഷിബില, അഭിരാം, റോഷന്‍, കൃഷ്ണ പ്രഭ, ദിലീഷ് നായര്‍, അബു സലിം, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സ്വന്തം സംവിധാനത്തില്‍ അല്ലാതെ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായി വേണു ചിത്രത്തിലുണ്ടാകും. ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം.






Post a Comment

0 Comments