Image Background (True/False)


നസ്രിയ നായികയായി തമിഴില്‍ പുതിയ വെബ് സീരിസ്; ശാന്തനുവിനൊപ്പം എത്തുന്ന സീരിസൊരുക്കുന്നത് സംവിധായകന്‍ സൂര്യ പ്രതാപ്

 


യാളികളുടെ പ്രിയ താരം നസ്രിയ നായികയായി തമിഴില്‍ പുതിയ വെബ് സീരിസൊരുങ്ങുന്നതായി സൂചന. രജനികാന്ത് ചിത്രം കൊച്ചടയ്യാനില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി സൂര്യ പ്രതാപ് ഒരുക്കുന്ന സീരിസില്‍ ശാന്തനു ആണ് മറ്റൊരു പ്രധാന താരം.

ചിത്രീകരണം ഈ മാസം ചെന്നൈയില്‍ ആരംഭിക്കും. രജനികാന്ത് ചിത്രം കൊച്ചടയ്യാനില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി സൂര്യ പ്രതാപ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫഹദ് ഫാസില്‍ നായകനാവുന്ന ജിതു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആവേശം സിനിമയില്‍ നസ്രിയ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നീ സിനിമകളിലാണ് മലയാളത്തില്‍ അവസാനം പ്രത്യക്ഷപ്പെട്ടത്. ആവേശത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് നസ്രിയ.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെ തമിഴില്‍ എത്തിയ നടി 2022ല്‍ അന്റെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തില്‍ നാനിയുടെ നായികയായാണ് അവസാനം അഭിനയിച്ചത്.



Post a Comment

0 Comments