ഋതുവിലെ സഹപ്രവര്‍ത്തകനായ നിഷാനൊപ്പം നീണ്ട പതിനൊന്നു വര്‍ഷത്തിനു ശേഷം ആസിഫ് അലിഇപ്പോള്‍ ഒരു ചിത്രത്തില്‍ ഒന്നിക്കുകയാണ്. ദിൻ ജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'കിഷ്ക്കിന്ധാകാണ്ഡം' എന്ന ചിത്രത്തിലാണിത്. ഈ ചിത്രത്തിലെ ഒരു സുപ്രധാനമായ കഥാപാത്രത്തെയാണ് നിഷാൻ അവതരിപ്പിക്കുന്നത്. ചേര്‍പ്പുളശ്ശേരിയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണമനയിലായിരുന്നു ആസിഫ് അലിയുമൊത്തുള്ള നിഷാൻ്റെ രംഗങ്ങള്‍ ചിത്രീകരിച്ചത്. വലിയ ഇടവേളയ്ക്ക് ശേഷമുള്ള പഴയ ചങ്ങാതിമാരുടെ കണ്ടുമുട്ടല്‍ ഇരുവര്‍ക്കും ഏറെ സന്തോഷം പകരുന്നതായിരുന്നു. ഇരുവരും ഗാഢാലിംഗനം ചെയ്ത് അവരുടെ സന്തോഷം പങ്കിട്ടു.

അപര്‍ണ്ണാ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, നിഴല്‍കള്‍ രവി, മേജര്‍ രവി, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും പ്രധാന വേഷമണിയുന്നു. തിരക്കഥ - ഛായാഗ്രഹണം - രാഹുല്‍ രമേശ്, എഡിറ്റിംഗ് - സൂരജ് ഈഎസ്, കലാസംവിധാനം - സജീഷ് താമരശ്ശേരി, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - ബോബി സത്യശീലൻ, പ്രൊജക്റ്റ് ഡിസൈൻ - കാക്കാസ്റ്റോറീസ്, പ്രൊഡക്ഷൻ മാനേജര്‍ - എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നോബിള്‍ ജേക്കബ്, ഗോകുലൻ പിലാശ്ശേരി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ - രാജേഷ് മേനോൻ, എന്റര്‍ടൈൻമെൻറ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒളപ്പമണ്ണ മന, ധോണി, ഹൈദ്രാബാദ്, ജാര്‍ക്കണ്ഡ് എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്. ഫോട്ടോ - ബിജിത്ത് ധര്‍മ്മടം.
0 Comments