വിപരീത കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് 12ന് ചെന്നൈയില്‍ നടക്കാനിരുന്ന എ ആര്‍ റഹ്‌മാൻ മ്യൂസിക് കണ്‍സര്‍ട്ട് റദ്ദാക്കി.കനത്ത മഴയെ തുടര്‍ന്നാണ് പനയൂര്‍ ആദിത്യറാം നഗറിലെ പാലസ് റോഡില്‍ നടത്താനിരുന്ന ഷോ സംഘാടകര്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ചു. എ ആര്‍ റഹ്‌മാന്‍ തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഷോ പിന്‍വലിച്ച കാര്യം ആരാധകരെ അറിയിച്ചത്.
'പ്രതികൂല കാലാവസ്ഥയും തുടര്‍ച്ചയായ മഴയും കാരപരിഗണിച്ച്, അധികാരികളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ, ഏറ്റവും അടുത്ത മറ്റൊരു തിയതിയിലേക്ക് പരുപാടി മാറ്റിവയ്ക്കുന്നതായി അറിയിക്കുന്നു എന്നായിരുന്നു റഹ്‌മാന്റെ ട്വീറ്റ്. ഷോ മാറ്റി വച്ചതില്‍ കടുത്ത നിരാശയാണ് ആരാധകര്‍ പങ്കുവെച്ചത്.





0 Comments