18 വര്‍ഷത്തിനു ശേഷം അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. ഫെയ്സ്ബുക്കിലൂടെയാണ് വിനയൻ ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുമെന്ന് അറിയിച്ചത്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിജു വില്‍സണൊപ്പമുള്ള ചിത്രം പൂര്‍ത്തിയാക്കിയ ശേഷം 2024ല്‍ അത്ഭുതദ്വീപിലെത്തുമെന്നാണ് വിനയൻ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഗിന്നസ് പക്രുവും ചിത്രത്തിന്റെ രണ്ടാംഭാഗം ഇറങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചു.




0 Comments