Image Background (True/False)


സിനിമ സീരിയല്‍ നടന്‍ കൈലാസ് നാഥ് ഇനി ഓര്‍മ

 


സിനിമാ സീരിയല്‍ നടൻ കൈലാസ് നാഥ് (65) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം. വൈകിട്ട് മൂന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സയിലാണ്. 'സാന്ത്വനം' പരമ്ബരയിലെ പിളളച്ചേട്ടൻ എന്ന കഥാപാത്രത്തിലൂടെ കൈലാസ് നാഥ് ഏറെ ശ്രദ്ധേയനാണ്. കോവിഡ് സമയത്ത് ചികിത്സയ്ക്ക് ബുദ്ധിമുട്ടു നേരിട്ടപ്പോള്‍ സുഹൃത്തുക്കളും സുമനസ്സുകളും ചേര്‍ന്ന് ധനസഹായം നടത്തിയിരുന്നു.


തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ഏകദേശം 180-ഓളം സിനിമകളിലും വിവിധഭാഷകളിലായി 400-ലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജില്‍ അഭിനയ വിഭാഗത്തില്‍ ലക്ച്ചറര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാലതാരമായി വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം. ഇത് നല്ല തമാശ(1985) എന്നപേരില്‍ ഒരു ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീകുമാരൻ തമ്ബിയുടെ അസോഷിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.



Post a Comment

0 Comments