വൈര എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ മോഹന്‍ ചെറുകുരി, ഡോ. വിജേന്ദര്‍ റെഡ്ഢി തീങ്കല എന്നിവര്‍ നിര്‍മിച്ച് പലാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കരുണ കുമാര്‍ സംവിധാനം ചെയ്യുന്ന മെഗാ പ്രിന്‍സ് വരുണിന്റെ പതിനാലാം ചിത്രം #VT14 ടൈറ്റില്‍ 'മട്ക'.
സുരേഷ് ബാബുവും ചിത്രത്തിലെ നിര്‍മാതാക്കളും സംവിധായകന് സ്‌ക്രിപ്റ്റ് കയ്യില്‍ നല്‍കി ചടങ്ങുകള്‍ ആരംഭിച്ചു. മുഹൂര്‍ത്തം ഷോട്ടിനായി സംവിധായകന്‍ മാരുതി ക്യാമറ സ്വിച്ച് ഓണ് ചെയ്തു. നിര്‍മാതാവ് അല്ലു അരവിന്ദ് ക്ലാപ്‌ബോര്‍ഡ് കൊടുത്തു. ദില്‍ രാജു സംവിധാനം ചെയ്തപ്പോള്‍ ഹരീഷ് ശങ്കര്‍ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തു.
ഒരു പുതുമയാര്‍ന്ന വ്യത്യസ്തമായ രീതിയിലാണ് ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. ചൂതാട്ടം പോലെയാണ് 'മട്ക'. 1958നും 1982നും ഇടയില്‍ നടന്ന രാജ്യത്തെ പിടിച്ചുകുലുക്കിയ ചില യഥാര്‍ത്ഥ സംഭവങ്ങള്‍ വിശാഖപ്പെട്ടണത്തിന്റെ ബാക്‌ഡ്രോപ്പില്‍ കഥ പറയുന്നു. 24 വര്‍ഷത്തെ കഥയാണ് ചിത്രം പറയുന്നത്. 4 വ്യത്യസ്ത ഗെറ്റപ്പിലാണ് വരുണ്‍ തേജ് എത്തുന്നത്. വരുണ്‍ തേജിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്.
മീനാക്ഷി ചൗധരി, നോറ ഫത്തേഹി എന്നിവര്‍ വരുണ്‍ തേജിനൊപ്പം അഭിനയിക്കുന്നു. നവീന്‍ ചന്ദ്ര, കന്നഡ കിഷോര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിനായി ഒരു ബ്രഹ്മാണ്ഡ സെറ്റാണ് ഒരുങ്ങുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ - ആശിഷ് തേജ, ആര്‍ട്ട് ഡയറക്ടര്‍ - സുരേഷ്, മ്യുസിക്ക് - ജി വി പ്രകാശ് കുമാര്‍,
സിനിമറ്റൊഗ്രാഫി - പ്രിയ സേത്, എഡിറ്റര്‍ - കാര്‍ത്തിക ശ്രീനിവാസ് ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - ആര്‍കെ ജന
ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് 'മട്ക' എത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം തീയേറ്ററുകളിലെത്തും. അജയ് ഘോഷ്, മൈം ഗോപി , രൂപലക്ഷ്മി, വിജയരാമ രാജു, ജഗദീഷ്, രാജ് തിരന്‍ദാസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പി ആര്‍ ഒ- ശബരി



0 Comments