Image Background (True/False)


വോയിസ് ഓഫ് സത്യനാഥന്‍ നാളെ തീയേറ്ററുകളിൽ എത്തും

 


നപ്രിയ നായകൻ ദിലീപ് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച ചിത്രമാണ് "വോയിസ് ഓഫ് സത്യനാഥൻ". ചിത്രം ജൂലൈ 28 -നാളെ റിലീസ് ചെയ്യുന്നു എന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്നത്.

ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്‌ റാഫിയാണ്. മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയില്‍ ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ വേഷമിട്ടിട്ടുണ്ട്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പര്‍ ക്രിയേഷൻസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറില്‍ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയില്‍ എന്നിവര്‍ സംയുക്തമായാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.



Post a Comment

0 Comments