Image Background (True/False)


വിഷ്ണു മോഹൻ്റെ രണ്ടാമത്തെ സിനിമ ഒരുങ്ങുന്നു.


മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രത്തിൻറെ പൂജ ഈ വരുന്ന പതിനഞ്ചാം തീയതി രാവിലെ 9 മണിക്ക് അഞ്ചുമന ദേവി ക്ഷേത്രത്തിൽ വച്ച് നടക്കുന്നു. പ്ലാൻ ജെ സ്റ്റുഡിയോസ്‌, വിഷ്ണു മോഹൻ സ്റ്റോറീസ് എന്നീ  ബാനറുകളിൽ ജോമോൻ ടി ജോണും, ഷമീർ മുഹമ്മദും, വിഷ്ണു മോഹനും ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം. 

ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാജഹാൻ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. 





Post a Comment

0 Comments