Image Background (True/False)


സിഗ്നല്‍ തെറ്റിച്ചു, നടന്‍ വിജയ്ക്ക് പിഴ


രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ചര്‍ച്ചയിലിരിക്കെ ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന്‍ വിജയ്ക്ക് പിഴയിട്ട് ഗതാഗത വകുപ്പ്. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച്‌ സിഗ്നല്‍ പാലിക്കാത്തതിനും ഗതാഗത നിയമ ലംഘനത്തിനുമാണ് പിഴ. 500 രൂപ പിഴയാണ് ഇളയ ദളപതിക്ക് ലഭിച്ചിരിക്കുന്നത്. പനൈയൂരിലെ ഗസ്റ്റ് ഹൌസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലായിരുന്നു വിജയ്‌യുടെ വീട്ടിലേക്കുള്ള മടക്കം. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയ്യെ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്യും ഡ്രൈവറും ചുവന്ന സിഗ്നല്‍ രണ്ടിലധികം സ്ഥലങ്ങളില്‍ തെറ്റിച്ചിരുന്നു. സിഗ്നലുകളില്‍ വിജയ്യുടെ കാര്‍ നിര്‍ത്താതെ പോകുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടന് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്.



Post a Comment

0 Comments