ലിയോയ്ക്ക് ശേഷം പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിര്‍മ്മാണത്തില്‍ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ റിലീസ് ചെയ്യും. വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് താല്‍കാലികമായി VJS50 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രം വലിയ ക്യാൻവാസില്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. നിതിലൻ ആണ് ചിത്രത്തിന്റെ സംവിധാനം. ക്രൈം, ത്രില്ലര്‍ രീതിയില്‍ ഒരുക്കുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണിതെന്നും ചിത്രത്തിലെ താരങ്ങളെ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കന്നഡ ഇൻഡസ്ട്രിയിലെ മുൻനിര സംഗീത സംവിധായകരില്‍ ഒരാളായ ബി അജനീഷ് ലോക്നാഥ് 'കാന്താര' എന്ന ചിത്രത്തിന് ശേഷം സംഗീതം ഒരുക്കുന്ന ചിത്രമാണിത്. നേരത്തെ നിഥിലന്റെ 'കുരങ്ങു ബൊമ്മൈ' എന്ന ചിത്രത്തിനും അജനീഷ് സംഗീതം നല്‍കിയിരുന്നു. ഫിലോമിൻ രാജ് (മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ) എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം. ശെല്‍വകുമാറാണ് പ്രൊജക്റ്റ് ഡിസൈനര്‍. പാഷൻ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധൻ സുന്ദരവും ജി ജയറാമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സീതാകാത്തി, അനബെല്ലെ സേതുപതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് സേതുപതിയുമായുള്ള പ്രൊഡക്ഷൻ ടീമിന്റെ മൂന്നാമത്തെ കൂട്ടുകെട്ടാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

.jpg)


0 Comments