Image Background (True/False)


വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി വിജയ്


തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹം സജീവമായി തുടരുന്നതിനിടെതാരം ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും എന്ന് റിപ്പോര്‍ട്ട്.

രാവിലെ ഒൻപത് മണി മുതല്‍ ചെന്നൈ പനയൂരിലെ വീട്ടിലാണ് കൂടികാഴ്ച നടക്കുക.

234 മണ്ഡലങ്ങളിലെയും ഭാരവാഹികളുമായി വിജയ് സംവദിയ്ക്കും. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും പത്താം ക്ളാസിലും പന്ത്രണ്ടാം ക്ളാസിലും ഉന്നത വിജയം നേടിയ കുട്ടികളെ തെരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കിയതോടെയാണ് വിജയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയായത്.

പണം വാങ്ങി വോട്ടുചെയ്യരുതെന്ന വിജയുടെ ആഹ്വാനവും രാഷ്ട്രീയ തലത്തില്‍ തന്നെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമയില്‍ നിന്നും അവധിയെടുത്ത്, 2026 തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് വിജയുടെ പ്രവര്‍ത്തനങ്ങളെന്നും അഭ്യൂഹങ്ങളുണ്ടായി. ഇതിന് പിന്നാലെയാണ് ഭാരവാഹികളുമായി ചര്‍ച്ച വിജയ് ചര്‍ച്ച നടത്തുന്നത്.

Post a Comment

0 Comments