നായ്‌ക്കുട്ടികളെ കേന്ദ്രകഥാപാത്രമാക്കിയുള്ള മലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് "വാലാട്ടി ടെയിൽ ഓഫ് ടൈൽസ്" ഫ്രൈഡേ ഫിലിം ഹൗസിൻറെ ബാനറിൽ വിജയ് ബാബുവാണ് സിനിമയുടെ നിർമാണം. പതിനൊന്ന് നായ്‌ക്കുട്ടികളും ഒരു പൂവൻ കോഴിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇതിലെ നായ്‌ക്കുട്ടികൾക്കും പൂവനും ശബ്‌ദം നൽകിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ് എന്നതാണ് സിനിമയുടെ പ്രത്യേകതകളിൽ ഒന്ന്. എന്നാൽ ഈ താരങ്ങൾ ആരൊക്കെ എന്നത് 'വാലാട്ടി' തിയേറ്ററുകളിൽ എത്തുന്നത് വരെയും സസ്‌പെൻസായി തന്നെ നിലനിർത്തുകയാണ് നിർമാതാക്കൾ.വിഎഫ്‌എക്‌സിൻറെ സഹായം ഇല്ലാതെ, ചിത്രത്തിൽ യഥാർഥ നായകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നായ്‌ക്കുട്ടികളെ വളർത്താനും സിനിമയുടെ ട്രെയിനിംഗ് നൽകാനും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കുമായി അണിയറപ്രവർത്തകർക്ക് മൂന്ന് വർഷത്തിലധികം സമയം എടുത്തു എന്നാണ് റിപ്പോർട്ടുകൾ. "വാലാട്ടി" നാളെ തീയേറ്ററുകളിൽ എത്തും.




0 Comments