പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ബിഗ്-ബജറ്റ് സയൻസ് ഫിക്ഷൻ സിനിമ "പ്രോജക്റ്റ് കെ" റിലീസിനൊരുങ്ങുന്നു.
സി. അശ്വനി ദത്തിന്റെ വൈജയന്തി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവർ അഭിനയിക്കുന്നു. നാഗ് അശ്വിനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്.
ജൂലൈ 20 ന്, “പ്രൊജക്റ്റ് കെ” ടീം "ഇത് പ്രോജക്റ്റ് കെ: ഇന്ത്യയുടെ മിത്തോ-സയൻസ് ഫിക്ഷൻ ഇതിഹാസത്തിന്റെ നേർകാഴ്ച" എന്ന പേരിൽ ഒരു പാനൽ ഹോസ്റ്റുചെയ്യുകയും അന്നേദിവസം ചിത്രത്തിന്റെ മുഴുവൻ പേരും ടീസറും ട്രെയിലറും റിലീസ് തീയതിയും വെളിപ്പെടുത്തുകയും ചെയ്യും.

0 Comments