ആക്ഷേപഹാസ്യ ഗണത്തില്‍ വരുന്ന ചിത്രമാണ് ജലധാര പമ്ബ്സെറ്റ് സിൻസ് 1962. ചിത്രത്തില്‍ അഡ്വക്കേറ്റ് രവിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടി ജി രവിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. 1975ല്‍ അരവിന്ദൻ്റെ ഉത്തരയാണത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന അദ്ദേഹം സിനിമയില്‍ അൻപത് വര്‍ഷം പൂര്‍ത്തിയാക്കുവാൻ പോവുകയാണ്. നിരവധി സിനിമ തലമുറകള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കുവാൻ സാധിച്ചിട്ടുള്ള ടി ജി രവി കൂടുതലും വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ചാകര, പറങ്കിമല, ഈ നാട്, ഇനിയെങ്കിലും, പത്താമുദയം, പാവം ക്രൂരൻ, റോമൻസ്, ജേക്കബിൻ്റെ സ്വര്‍ഗരാജ്യം, ജോര്‍ജേട്ടൻസ് പൂരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

സാഗര്‍, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അല്‍ത്താഫ്, ജയൻ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്നേഹ ബാബു, ഷൈലജ അമ്ബു, നിത കര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്ന ജലധാര പമ്ബ്സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.എഡിറ്റര്‍ - രതിൻ രാധാകൃഷ്ണൻ, ആര്‍ട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ - ബിജു കെ തോമസ്, മേക്കപ്പ് - സിനൂപ് രാജ്, ഗാനരചന - ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം - അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈൻ - ധനുഷ് നായനാര്‍, ഓഡിയോഗ്രാഫി - വിപിൻ നായര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - രാജേഷ് അടൂര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ - ജോഷി മേടയില്‍, കൊറിയോഗ്രാഫി - സ്പ്രിംഗ് , വി എഫ് എക്‌സ് - ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആര്‍ ഒ - ഏ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്, ട്രെയിലര്‍ കട്ട് - ഫിൻ ജോര്‍ജ് വര്‍ഗീസ്, സ്റ്റില്‍ - നൗഷാദ് കണ്ണൂര്‍, ഡിസൈൻ - മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരൻ.
0 Comments