സണ്ണി ഡിയോളിന്റെ മകൻ രാജ് വീര്‍ ഡിയോള്‍ നായകനാകുന്ന ആദ്യ സിനിമ ഡോണോയുടെ ടീസര്‍ പുറത്ത്. പ്രശസ്ത സംവിധായകൻ സൂരജ് ആര്‍ ബര്‍ജാത്യയുടെ മകൻ അവ്നിഷ് എസ് ബര്‍ജാത്യ ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ടി പൂനം ധില്ലന്റെയും നിര്‍മ്മാതാവ് അശോക് താക്കേറിയയുടെയും മകള്‍ പലോമയാണ് നായിക. പലോമയുടെയും അരങ്ങേറ്റ ചിത്രമാണ്. മൂന്നു പതിറ്റാണ്ട് മുൻപ് സല്‍മാൻ ഖാനെയും ഭാഗ്യശ്രീയെയും മൈനേ പ്യാര്‍ കിയയിലൂടെ സിനിമയില്‍ അവതരിപ്പിച്ച രാജശ്രീ പ്രൊഡക്ഷൻസാണ് നിര്‍മാണം. പ്രണയ ചിത്രമായ സിനിമ ഈ വര്‍ഷം അവസാനം തിയേറ്ററിലെത്തും. ജിയോ സിനിമാസുമായി ചേര്‍ന്നാണ് നിര്‍മാണം. കമല്‍ കുമാര്‍ ബര്‍ജാത്യ, അന്തരിച്ച രാജ്കുമാര്‍ ബര്‍ജാത്യ, അജിത് കുമാര്‍ ബര്‍ജാത്യ എന്നിവരാണ് നിര്‍മാതാക്കള്‍.



0 Comments