Image Background (True/False)


സൂര്യയുടെ പിറന്നാളിന് ഫ്ളക്സ് വെക്കുന്നതിനിടെ ഷോക്കേറ്റു: രണ്ട് യുവാക്കള്‍‌ മരിച്ചു


മിഴ് സൂപ്പര്‍താരം സൂര്യയുടെ ജന്മദിനാഘോഷത്തിനിടെ രണ്ട് യുവാക്കള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആന്ധ്രപ്രദേശിലെ പല്‍നാട് ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്.

താരത്തിന്റെ ഫ്ളക്സ് വയ്ക്കുന്നതിനിടെ യുവാക്കള്‍ ഷോക്കേറ്റ് മരിക്കുകയായിരുന്നു.

നരസാരപ്പേട്ട് ടൗണില്‍ ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. എന്‍ വെങ്കടേഷ്, പി സായ് എന്നിവരാണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. താരത്തിന്റെ പിറന്നാളിന് മുന്നോടിയായി ആരാധകര്‍ ചേര്‍ന്ന് പല്‍നാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണില്‍ ഫ്ലെക്സ് സ്ഥാപിക്കുകയായിരുന്നു.


അതിനിടെ ഫ്ലെക്സിലുണ്ടായിരുന്ന ഇരുമ്ബു കമ്ബി മുകളിലുണ്ടായിരുന്ന വൈദ്യുത കമ്ബിയില്‍ത്തട്ടുകയായിരുന്നു. ഷോക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി നരസാരപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.





Post a Comment

0 Comments