Image Background (True/False)


പതിമൂന്നാം രാത്രി" ടീസർ പുറത്തിറങ്ങി

മനീഷ് ബാബു സംവിധാനം ചെയ്തിരിക്കുന്ന "പതിമൂന്നാം രാത്രി" എന്ന പുതിയ മലയാളം സിനിമയുടെ ടീസർ പുറത്തിറങ്ങി.  ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

D2K ഫിലിംസിന്റെ ബാനറിൽ മേരി മെയ്‌ഷ നിർമ്മിച്ചിരിക്കുന്ന ത്രില്ലർ ചിത്രമാണ്  "പതിമൂന്നാം രാത്രി".

പുതുവർഷ ആഘോഷങ്ങൾക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി മറയൂരിൽ നിന്നും യാത്ര ചെയ്യുന്ന ശിവറാം, ഇതേ ദിവസം തന്നെ അടിമാലിയിൽ നിന്നും ലീവ് കഴിഞ്ഞ് കൊച്ചിയിലെ തുണിക്കടയിൽ വീണ്ടും ജോലിക്കായി  എത്തുന്ന മാളവിക. തിരുവനന്തപുരത്ത് ഐ ടി കമ്പനിയിൽ ട്രെയിനർ ആയി ജോലി ചെയ്യുന്ന വിനോദ് എബ്രഹാം ജോലി സംബന്ധമായ മീറ്റിംഗിനായി ഇതേ ദിവസം കൊച്ചിയിലേക്ക് എത്തുന്നു.  തമ്മിൽ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയിൽ എത്തുമ്പോൾ ഇവരറിയാതെ തന്നെ ഇവർക്കിടയിൽ  സംഭവിക്കുന്ന കുറേ കാര്യങ്ങൾ, തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഇതെല്ലാം കോർത്തൊരുക്കിയ ഒരു ത്രില്ലർ ചിത്രമാണ് "പതിമൂന്നാം രാത്രി".

ശിവറാമായി വിഷ്ണു ഉണ്ണികൃഷ്ണനും വിനോദ് എബ്രഹാമായി ഷൈൻ ടോം ചാക്കോയും മാളവികയായി മാളവിക മേനോനും എത്തുന്നു. ഇവരെ കൂടാതെ വിജയ് ബാബു, സോഹൻ സീനുലാൽ, ഡെയ്ൻ ഡേവിസ്, രജിത് കുമാർ, അസിം ജമാൽ, കോട്ടയം രമേശ്, സാജൻ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്, അനിൽ പെരുമ്പളം, സെബി ആലുവ, അജീഷ് ജനാർദ്ദനൻ, വിഷ്ണു സുരേഷ്, വിഷ്ണു ഷാജി, ബാലാജി, സുമേഷ്ജാൻ, ഡേവിഡ് ജോൺ, പ്രസാദ്, കിഷോർ കുമാർ, അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോനാ നായർ, ആര്യ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഷൈൻ ടോം ചാക്കോ ആദ്യമായി പാടുന്നു എന്ന ഒരു പ്രതേകത കൂടി എന്റെ ഈ ചിത്രത്തിനുണ്ട്. രാജു ജോർജ് രചിച്ച് ഈണം പകർന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ "കൊച്ചിയാ"  എന്ന ഗാനം ഇതിനോടകം തന്നെ വൈറൽ ആയി.

കഥ തിരക്കഥ സംഭാഷണം ദിനേശ് നീലകണ്ഠൻ, മ്യൂസിക്, ലിറിക്‌സ്‌, പശ്ചാതല സംഗീതം രാജു ജോർജ്, ഛായാഗ്രഹണം  ആർ എസ് ആനന്ദകുമാർ, എഡിറ്റർ വിജയ് വേലുക്കുട്ടി, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മ്യൂസിക് അനൂജ് ബാബു (മധു നിറയുന്ന), ലിറിക്‌സ്‌ കെ സന്തോഷ്‌ (മധു നിറയുന്ന), സൗണ്ട് ഡിസൈൻ ആശിസ് ഇല്ലിക്കൽ, കളറിസ്റ്റ് വിവേക് നായർ,
പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷൻ കോർഡിനേറ്റർ എ ആർ കണ്ണൻ, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, കോസ്റ്റ്യൂംസ് അരവിന്ദ് കെ ആർ, സ്റ്റണ്ട്സ് മാഫിയ ശശി, മേക്കപ്പ് മനു മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ എം വി ജിജേഷ്, സഹ സംവിധാനം ഡെസ്റ്റിൻ ഫെർണാൻഡസ്, സംവിധാന സഹായികൾ മുഹമ്മദ് രാജീവ്‌, ദേവീദാസ്, ശ്രീജു ശ്രീധർ, അരുന്ധതി എസ് ചിറക്കൽ, കൊറിയോഗ്രാഫി റിഷ്ധാൻ, സ്റ്റിൽസ് ഇകുട്ട്സ് രഘു, വി എഫ് എക്സ് ഷിനു (മഡ് ഹൗസ് ), പി ആർ ഓ എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്, ഡിസൈൻ പപ്പാവെറോസ് അറ്റലിയർ ടോഗിൾ.

ചിത്രം റിലീസിന് ഒരുങ്ങുന്നു.

Post a Comment

0 Comments