Image Background (True/False)


ആര്‍.എസ് വിമലിന്റെ 'ശശിയും ശകുന്തളയും' ട്രെയിലര്‍


ഴയകാലഘട്ടത്തെ പുനരാവിഷ്കരിച്ചെത്തുന്ന നിരവധി സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായ സിനിമയായിരുന്നു 'എന്ന് നിന്റെ മൊയ്തീൻ'.

ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ആ സിനിമയ്ക്ക് ശേഷം ആര്‍.എസ് വിമല്‍ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് ‘ശശിയും ശകുന്തളയും’. ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

കാലഘട്ടത്തോട് നീതിപുലര്‍ത്തുന്ന അവതരണ മികവുമായി മനോഹരമായ ദൃശ്യങ്ങളും പിടിച്ചിരുത്തുന്ന പ്രകടനങ്ങളുമായാണ് സിനിമയെത്തുന്നതെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. 1970 – 75 കാലഘട്ടങ്ങളിലെ ട്യൂട്ടോറിയല്‍ കോളേജുകളും അവിടുത്തെ പ്രണയവും പകയും മത്സരവുമെല്ലാം സിനിമയുടെ പശ്ചാത്തലമാകുന്നു. ശശിമാഷായി നടൻ സിദ്ദീഖിന്റെ മകൻ ഷാഹിൻ സിദ്ദീഖ് എത്തുന്ന സിനിമയില്‍ പരമു എന്ന പ്രതിനായക കഥാപാത്രമായി എത്തുന്നത് ആര്‍.എസ്. വിമല്‍ തന്നെയാണ്.





Post a Comment

0 Comments