Image Background (True/False)


സമാറ സെക്കന്‍ഡ് ലുക്ക് എത്തി; റഹ്മാന്‍ ചിത്രം ഈ വര്‍ഷം തന്നെ റിലീസ്


ഹ്മാനെ നായകനാക്കി നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സമാറ'. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു സയൻസ് ഫിക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും സമാറ എന്നാണ് സൂചന. പോസ്റ്ററില്‍ നിന്നും ഇത് ഏറെക്കുറെ വ്യക്തമാണ്. ചിത്രത്തിലെ ആദ്യ ഗാനവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കശ്മീരിൻ ഈണം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഭരത്, ബോളിവുഡ് താരം മിര്‍ സര്‍വാര്‍, സഞ്ജന ദീപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്‍, ശബരീഷ് വര്‍മ്മ, വിവിയ, നീത് ചൗധരി എന്നിവരാണ് ഈ ദ്വിഭാഷാ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളിലെത്തുന്ന ചിത്രം 2023ല്‍ തന്നെ റിലീസ് ചെയ്യും. മാജിക് ഫ്രെയിംസ് ആണ് റിലീസിനെത്തിക്കുന്നത്. 



പ്രഗല്‍ഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്റെ അണിയറില്‍ പ്രവര്‍ത്തിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആര്‍.ജെ പപ്പൻ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ദീപക് വാര്യര്‍ ആണ് സംഗീത നല്‍കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. കലാസംവിധാനം രഞ്ജിത്ത് കോത്താരി. പീക്കോക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



Post a Comment

0 Comments