കുടുംബ ജീവിതത്തിന്റെ സുരക്ഷിതത്വവും തണലും പ്രതീക്ഷിച്ച് കതിർമണ്ഡപത്തിലേയ്ക്കു കടന്നുവരുന്ന സ്ത്രീ. താൻ ഏറ്റവും അരക്ഷിതയായിരിക്കുന്നത് ഭർതൃഗൃഹത്തിലാണെന്ന് അവൾ തിരിച്ചറിയുന്ന നിമിഷം. മടങ്ങിപ്പോകാൻ ഇടമില്ലാത്തവരുടെ പോരാട്ട ജീവിതം അവിടെ തുടങ്ങുകയായി. സ്നേഹരാഹിത്യത്തിന്റെ ശൈത്യമേഖലകളിൽ തണുത്തുറയുമ്പോഴും അവളുടെ ഉള്ളിലെ അഗ്നി പക്ഷേ അണയുന്നില്ല. ഇന്നു സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഭീകരമായ ഒരു സാമൂഹ്യ യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയാണ് സംവിധായകനായ സജി കെ. പിള്ള ഒരുക്കുന്ന 'തന്മയി.' ഉള്ളു പൊള്ളിക്കുന്ന ഈ ചിത്രത്തിന്റെ The Frozen Fire എന്ന ടാഗ് ലൈൻ കഥാതന്തുവിലേയ്ക്ക് കൃത്യമായി വിരൽ ചൂണ്ടുന്നു.
കഥ, തിരക്കഥ- എൻ.ആർ. സുരേഷ് ബാബു, ഛായാഗ്രഹണം- രതീഷ് മംഗലത്ത്,എഡിറ്റിംഗ്,- വിമൽ കുമാർ,പശ്ചാത്തല സംഗീതം- കിളിമാനൂർ രാമവർമ്മ. കലാസംവിധാനം- വിനീഷ് കണ്ണൻ, ചമയം - ദൃശ്യ.കളറിസ്റ്റ് -സുരേഷ് എസ് ആർ പി.ആർ. ഒ- അജയ് തുണ്ടത്തിൽ.ഡിസൈൻ ആനന്ദ് പി.എസ്,ടീന ഭാട്യ , ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി.കെ. കൃഷ്ണകുമാർ, മായ കൃഷ്ണകുമാർ, നൗഫൽ ഖാൻ, വിജയൻ ഏങ്ങണ്ടിയൂർ, അനീഷ് മാത്യു തുടങ്ങിയവരും എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ലേഖ ഭാട്യയും പ്രധാന വേഷങ്ങളിലെത്തുന്നു.
സിനിമയുടെ ടൈറ്റിൽ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം എറണാകുളം അബാദ് പ്ലാസയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഛായാഗ്രാഹകനും സംവിധായകനുമായ ശ്രീ സുജിത്ത് വാസുദേവ് നിർവ്വഹിക്കുകയുണ്ടായി. മാർക്ക്സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മായ കൃഷ്ണകുമാർ നിർമ്മിക്കുന്ന ശക്തമായ ഈ സ്ത്രീപക്ഷ സിനിമ ഉടൻ പ്രേക്ഷകരിലേയ്ക്കെത്തും



.jpeg)



0 Comments