Image Background (True/False)


ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം ഹോളിവുഡ് നിലവാരത്തില്‍; ചിത്രം രാജമൗലി സംവിധാനം ചെയ്‌തേക്കില്ലെന്ന് വിജേന്ദ്ര പ്രസാദ്

 

സ്‌കര്‍, ഗ്രാമി പുരസ്‌കാരങ്ങള്‍ ഇന്ത്യയിലേക്കെത്തിച്ച ചിത്രമാണ് എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍.

രാം ചരണും ജൂനിയര്‍ എന്‍ടിആറും നായക കഥാപാത്രത്തിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് രാജമൗലി നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ചിത്രം രാജമൗലി തന്നെ സംവിധാനം ചെയ്യുമെന്ന് ഉറപ്പില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജേന്ദ്ര പ്രസാദാണ് ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കിയത്.

'ആര്‍ആര്‍ആറിന് രണ്ടാം ഭാഗം ഒരുക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. രാം ചരണും ജൂനിയര്‍ എന്‍ടിആറും ചിത്രത്തിലുണ്ടാകും. ഹോളിവുഡ് നിലവാരത്തിലാകും ചിത്രം.

ചിത്രത്തിനായി ഹോളിവുഡ് നിര്‍മാതാവ് എത്താനും സാധ്യതയുണ്ട്. ഒന്നെങ്കില്‍ രാജമൗലി തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ മറ്റാരെങ്കിലുമായിരിക്കും.- വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിന് ശേഷമായിരിക്കും ആര്‍ആര്‍ആര്‍ 2 ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.





Post a Comment

0 Comments