Image Background (True/False)


കേരള സംസ്ഥാന ചലച്ചിത്ര നയ രൂപീകരണം; കമ്മിറ്റിയില്‍ നിന്ന് മഞ്ജു വാര്യരും രാജീവ് രവിയും പിന്മാറി


കേരള സംസ്ഥാന ചലച്ചിത്ര നയ രൂപീകരണ കമ്മിറ്റിയില്‍ നിന്ന് മഞ്ജു വാര്യരും രാജീവ് രവിയും പിന്മാറി. സമിതിയില്‍ യോഗ്യതയുള്ളവരില്ലെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് പിന്മാറ്റം. ഷൂട്ടിംഗ് തിരക്കുകള്‍ കാരണമാണ് പിന്മാറുന്നതെന്ന് മഞ്ജു വാര്യര്‍ അസൗകര്യം പ്രകടിപ്പിച്ചു. കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാൻ ഷാജി എൻ കരുണിന്റെ നേതൃത്വത്തില്‍ ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചതായി സര്‍ക്കാര്‍ തല വിജ്ഞാപനം പുറത്തു വന്നതോടെ ഗൗരവമായ ചില ആശങ്കകള്‍ പങ്കുവച്ച്‌ ഡബ്ല്യൂസിസി രംഗത്തെത്തിയിരുന്നു.



Post a Comment

0 Comments