പുതിയ ചിത്രം 'ജയിലര്‍' പ്രദര്‍ശനത്തിനെത്തുന്നതിനു മുൻപ് ഹിമാലയത്തില്‍ ധ്യാനംചെയ്യാനൊരുങ്ങി രജനീകാന്ത്..ആഗസ്റ്റ് 10ന് ജയിലര്‍ റിലീസ് ചെയ്യുന്നതിന് മുമ്ബ് ഹിമാലയത്തിലേക്ക് പോകാനാണ് രജനികാന്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ജയിലറിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ജയിലര്‍ ചിത്രീകരണത്തിന് ശേഷം മാലിദ്വീപിലേക്ക് യാത്രപോയ നടന് കഴിഞ്ഞ ദിവസം ഓഡിയോ ലോഞ്ചിനായി ചെന്നൈയിലെത്തിയിരുന്നു.
രജനികാന്തിന്റെ മുന്‍ ചിത്രങ്ങളായ ദര്‍ബാര്‍, അണ്ണാത്തെ എന്നിവ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നില്ല. മൂന്നുവര്‍ഷമായി ഒരു സൂപ്പര്ഹിറ്രും നേടാനായില്ല. അതിനാല്‍ ജയിലര്‍ സിനിമയില്‍ രജനികാന്ത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ജയിലര്‍ നെല്സന് സംവിധാനം ചെയ്യുന്നു. തമന്ന ആണ് നായിക.ആഗസ്റ്റ് 10ന് റിലീസ് ചെയ്യും. ശ്രീഗോകുലം മുവീസ് ആണ് കേരളത്തില്‍ വിതരണം.
പാ ലായിലെ Chavara CMI public school ൽ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച Sapentia e…
Copyright (c) 2023 Cineviews All Right reserved
0 Comments