മനസ്സേ പാടൂ
ചാരുസന്ധ്യേ നിൻ കുങ്കുമചെപ്പിൽ -
നിന്നൊരു നുള്ളു കുങ്കുമം കടം തരുമോ
ചാഞ്ചാടിയാടുമീ തളിർ വല്ലിയിൽ പൂക്കും
പനിനീർ മലരൊന്നു കടം തരുമോ
(ചാരുസന്ധ്യേ,,,,)
നാടോടിപ്പാട്ടുകൾ പാടി വരുന്നോരു
കുഞ്ഞിക്കാറ്റേ നീയിതിലേ പോരൂ
മനസ്സിലെ മാണിക്യ വീണതന്ത്രിയിൽ
മതിമറന്നൊരു രാഗ ശ്രുതി പകരൂ
(ചാരുസന്ധ്യേ )
പകലിന്റെ പരിദേവനങ്ങളീ സന്ധ്യയിൽ
വീശുമീകാറ്റിലലിഞ്ഞു ചേർന്നൂ
പൂർണ്ണേന്ദു ശോഭയെ പുൽകുന്ന വേളയിൽ
മനസ്സേ തരളിത ഗാനം പാടൂ
രാജൻ പീരുമേട്


0 Comments