Image Background (True/False)


പവന്‍ കല്യാണ്‍ - സായ്ധരം ചിത്രത്തില്‍ പ്രിയ വാര്യര്‍

 


വൻ കല്യാണ്‍ - സായ്ധരം തേജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രോ എന്ന ചിത്രത്തില്‍ പ്രിയ വാര്യര്‍ നായിക.

പവൻ കല്യാണിന്റെ അനന്തരവനായ സായ്‌ധരം തേജയുടെ നായികയായാണ് പ്രിയ എത്തുന്നത്. ലൈവ് ഇൻ മോളിവുഡിനു ശേഷം സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ. ത്രിവിക്രം ശ്രീനിവാസ് രചന നിര്‍വഹിക്കുന്ന ചിത്രം ജൂലായ് 28ന് റിലീസ് ചെയ്യും. മലയാള ചിത്രം ഇഷ്‌കിന്റെ റീമേക്കായ ഇഷ്‌ക് : നോട്ട് എ ലൗ സ്റ്റോറിയിലൂടെയാണ് പ്രിയ വാര്യര്‍ തെലുങ്കില്‍ എത്തുന്നത്. അതേസമയം മലയാളത്തില്‍ കൊള്ള ആണ് പ്രിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ശില്പ എന്ന കഥാപാത്രത്തെയാണ് രജിഷ വിജയനോടൊപ്പം അവതരിപ്പിച്ചത്. ഒരു അഡാര്‍ ലൗ എന്ന ചിത്രത്തില്‍ ഒരു കണ്ണിറിക്കിലൂടെ ആരാധക ലോകം സൃഷ്ടിച്ച പ്രിയ വാര്യര്‍ ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ചു.




Post a Comment

0 Comments