Image Background (True/False)


പച്ചപ്പ്തേടി തിയ്യറ്ററിലേയ്ക്ക്

 


ഴുത്തുകാരനും, സംവിധായകനുമായ കാവിൽ രാജ് സംവിധാനം ചെയ്ത പച്ചപ്പ് തേടി എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ കഴിഞ്ഞ ദിവസം തൃശ്ശൂർശോഭാസിറ്റിമാൾഇനോക്സിൽ നടന്നു.

ഡോ.അരവിന്ദൻവല്ലച്ചിറ,ഐ.ഷൺമുഖദാസ്,എം.എൻ.ശശീധരൻ,ഉണ്ണികൃഷ്ണൻനെട്ടിശ്ശേരി,റാഫിചാഴൂർ ,കലാമണ്ഡലം പരമേശ്വരൻ തുടങ്ങിയ പ്രശസ്തവ്യക്തികളോടൊപ്പം മറ്റ് പ്രേക്ഷകരും പങ്കെടുത്തു.

ചെറിയബഡ്ജറ്റിൽ, നല്ലൊരു മെസേജുള്ള മികച്ചചലച്ചിത്രമാണ് പച്ചപ്പ് തേടി യെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.പച്ചപ്പ് തേടി സിനിഫ്രൻസ്ക്രിയേഷൻസിനുവേണ്ടികാവിൽരാജ്  സംവിധാനം ചെയ്ത സിനിമയിൽ വിനോദ്കോവൂർ നായകനും ഗായകനുമാകുന്നു.വിദ്യാസമ്പന്നനുംകർഷകനുമായപുതുമയുള്ളകഥാപാത്രത്തെയാണുഅദ്ദേഹംഅവതരിപ്പിക്കുന്നത്.ഹബീബ്ഖാൻ തന്റെ കരിയറിലെമികച്ചകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

സാധാരണകർഷകന്റെവേഷത്തിൽ പ്യാരിജാതനെ അവതരിപ്പിച്ചു കാണികളുടെ മനംകവർന്ന സലീംഹസ്സൻ തന്റെ നർമ്മകഥാപാത്രത്തിലൂടെ തിളങ്ങി.കവയിത്രിയുംസാമൂഹ്യപ്രവർത്തകയുംഗായികയുമായ ഷീബടീച്ചറെ അവതരിപ്പിക്കുന്നത്,എഴുത്തുകാരിയായ സി.പി.സറീനയാണ്. ഗായത്രി,അനുപമ എന്നിവരും തിളങ്ങി.

ഡി.ഒ.പി - മധു കാവിൽ,എഡിറ്റിംഗ് - സജീഷ് നമ്പൂതിരി, സംഗീതം ആർ.എൻ.രവീന്ദ്രൻ, മിക്കു കാവിൽ, ആർട്ട് - അനീഷ് പിലാപ്പുള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജേക്കബ് സൈമൺ, അസോസിയേറ്റ് ഡയറക്ടർ - ജയരാജ് മേനോൻ ,ജയൻ വി.വിജയാസ്, പി.ആർ.ഒ- അയ്മനം സാജൻ. അടുത്ത് തന്നെ പച്ചപ്പ് തേടി പ്രമുഖ തീയേറ്ററുകളിൽ റിലീസ് ചെയ്യും.

അയ്മനം സാജൻ



Post a Comment

0 Comments