Image Background (True/False)


ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ ജൂലൈ 21ന് : പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വിഖ്യാത ശാസ്ത്രജ്ഞനും, അറ്റോമിക് ബോംബ് പിതാവുമായ ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ഹെയ്‌മെറുടെ ജീവചരിത്രം അനാവരണം ചെയ്യുന്ന ഹോളിവുഡ് ചിത്രം ഓപ്പണ്‍ഹെയ്‌മെര്‍ ജൂലായ് 21 ന് തിയേറ്ററുകളിലെത്തും.

ക്രിസ്റ്റഫര്‍ നോളൻ രചനയും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം ഐ മാക്സ് ഫോര്‍മാറ്റിലാണ് ചിത്രീകരിച്ചിട്ടുള്ളത്. പുലിറ്റ്സര്‍ പുരസ്‌കാരം നേടിയ പുസ്തകം അമേരിക്കൻ പ്രോമിത്യുസ് : ട്രയംഫ് ആൻഡ് ട്രാജഡി ഒഫ് ജെ.റോബര്‍ട്ട്ഓപ്പണ്‍ഹെയ്‌മെര്‍ ആധാരമാക്കിയാണ്ചിത്രംഒരുക്കിയിരിക്കുന്നത്. 


കയ്‌ബെര്‍ഡും, മാര്‍ട്ടിൻ ജെ. ഷെര്‍വിനും ചേര്‍ന്നാണ് പുസ്തകം രചിച്ചത്. ഓപ്പണ്‍ഹെയ്‌മെറുടെ വീക്ഷണത്തിലൂടെയാണ് കഥയുടെ സഞ്ചാരം. സിലിയൻ മര്‍ഫിയാണ് ഓപ്പണ്‍ഹെയ്‌മെറുടെ വേഷം അവതരിപ്പിക്കുന്നത്. ഭാര്യയായി എമിലി ബ്ലണ്ട്. റോബര്‍ട്ട് ബ്രൗണി ജൂനിയര്‍, മാറ്റ് ഡെമോണ്‍, റാമി മലേക്, കെന്നെത് ബ്രനാഗ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.




 

Post a Comment

0 Comments