നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം.
'#NP42' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ നാളെ (08-07-23) വൈകിട്ട് 7 മണിക്ക് പുറത്തിറങ്ങും. ടൈറ്റില്‍ അന്നൗണ്‍സ്‌മെന്റ് നാളെ ഉണ്ടാകും എന്നറിയിച്ചുള്ള ഒരു വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. തോക്കുകളും കാര്‍ ചേസിംഗ് രംഗങ്ങളും നിറഞ്ഞ വീഡിയോ പ്രേക്ഷകര്‍ക്ക് ഒരു തകര്‍പ്പൻ അനുഭവമാണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് ഉറപ്പേകുന്നുണ്ട്.
ഈ വര്‍ഷം ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയില്‍ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് '#NP42' നിര്‍മ്മിക്കുന്നത്.

0 Comments