ഓപണ്‍ഹെയ്മര്‍ ആറ്റംബോംബ് കണ്ടുപിടിച്ചപ്പോള്‍ ജപ്പാനിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവനെടുക്കാൻ അത് കാരണമായി. തന്റെ കണ്ടുപിടുത്തം ഭാവിയില്‍ മനുഷ്യ രാശിയെ നശിപ്പിക്കുമെന്ന് അദ്ദേഹം കണ്ടു. ഓപണ്‍ഹെയ്മറുടെ ജീവിതത്തിലെ വൈകാരികമായ വശങ്ങളെക്കൂടി ചിന്തിക്കാൻ സിനിമ പ്രേക്ഷകരോട് അഭ്യര്‍ഥിക്കുന്നുവെന്നും നിതീഷ് ഭരദ്വാജ് പറയുന്നു. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
ചിത്രത്തിലെ രംഗം ഇന്ത്യൻ സംസ്‌കാരത്തെയും ഹിന്ദു മതത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. തുടര്‍ന്ന് ഈ രംഗം നീക്കംചെയ്യാൻ കേന്ദ്ര വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.



0 Comments