Image Background (True/False)


നെയ്മര്‍ ഒടിടിയിലെത്തുന്നു


തിയേറ്ററുകളില്‍ വൻ വിജയം നേടിയ ‘നെയ്മര്‍’ ഒടിടിയിലെത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് നെയ്മറിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.എന്നാല്‍ ചിത്രം എന്ന് സ്ട്രീമിങ് തുടങ്ങും എന്ന് അറിയിച്ചിട്ടില്ല. നെയ്മര്‍ ഉടനെത്തുന്നു എന്ന് വ്യക്തമാക്കി കൊണ്ടുള്ള ട്രെയിലര്‍ ഡിസ്നി ഹോട്ട്സ്റ്റാര്‍ പുറത്തിറക്കിയിട്ടുണ്ട്.

നെയ്മറെന്ന നായ്ക്കുട്ടിയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദര്‍ ആണ്. വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗത സംവിധായകൻ സുധി മാഡിസനാണ് കഥയും സംവിധാനവും ഒരുക്കിയത്. പദ്മ ഉദയ് ആണ് നിര്‍മ്മാതാവ്.

ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ കട്ട ആരാധകനായ ഒരാളുടെ വളര്‍ത്തുനായയാണ് സിനിമയിലെ ‘നെയ്മര്‍’. മാത്യു, നസ്ലിൻ, വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ഇവരെ കൂടാതെ ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ ഒപ്പം മാളികപ്പുറം എന്നചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മലയാളം – തമിഴ് പശ്ചാത്തലത്തില്‍ കഥയൊരുക്കിയ സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ചത് ആദര്‍ശും പോള്‍സനും ചേര്‍ന്നാണ്. ദേശീയ പുരസ്കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വഹിച്ച നെയ്മറിന്റെ എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയാണ്. ഫീനിക്സ് പ്രഭു ആക്ഷൻ കൊറിയോഗ്രഫി നിര്‍വഹിച്ച ചിത്രത്തിന്റെ സ്റ്റില്‍സ് ജസ്റ്റിൻ ജെയിംസാണ്. നെയ്മറിന്റെ കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് രഞ്ജിത്ത് മണലിപറമ്ബിലും നിര്‍വഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ഉദയ് രാമചന്ദ്രനാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.




Post a Comment

0 Comments