Image Background (True/False)


മിഷൻ ഇമ്പോസ്സിബിൾ ജൂലൈ 12 നു തീയേറ്ററുകളിൽ



ഹോളിവുഡ് ആക്‌ഷൻ സിനിമകളിലൂടെ ശ്രദ്ധേയമായ 'മിഷൻ ഇമ്പോസ്സിബിൾ ' സീരിസിലെ പുതിയ ചിത്രം 'മിഷൻ ഇമ്പോസ്സിബിൾ: ഡെഡ് റെക്കോണിങ് പാർട്ട് 1 ' ജൂലൈ 12 ന് തീയേറ്ററുകളിലെത്തും. ടോം ക്രൂസ് നായകനായ സീരിസിലെ ഏഴാമത് ചിത്രമാണിത് . മിഷൻ ഇമ്പോസ്സിബിൾ -ഫാൾ ഔട്ട് (2018 ) സിനിമയാണ് ഈ സീരിസിലെ മുൻ ചിത്രം .
എഥൻ ഹണ്ട് ( ടോം ക്രൂസ് ) ഇത്തവണ അപകടകരമായ ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളത് .
മാനവരാശിക്ക് ഭീഷണിയായ പുതിയ ആയുധം തെറ്റായ കൈകളിൽ എത്തുന്നതിനു മുൻപ് കണ്ടെത്തുകയാണ് ഹണ്ടിന്റെയും സംഘത്തിന്റെയും ലക്ഷ്യം . ഭാവിയുടെ നിയന്ത്രണവും , ലോകത്തിന്റെ നിലനിൽപ്പും ചോദ്യ ചിഹ്നം ആയിരിക്കെ എഥനും മുൻ ശത്രുക്കളും കൂടി ചേർന്ന് ഒരു മരണ പാച്ചിൽ തുടങ്ങുകയായി . അതിശക്തരായ എതിരാളികൾക്ക് മുന്നിൽ എഥൻ, തന്റെ ദൗത്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് . അതിനിടയിൽ തന്റെ പ്രിയപ്പെട്ടവരുടെ ജീവൻ പോലും ശ്രദ്ധിക്കുന്നില്ല .

ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയ ആദ്യ ദിവസമായ 2020 സെപ്റ്റംബർ 6 നു ടോം ക്രൂസ് ഓടിക്കുന്ന ഒരു ബൈക്ക് അഭ്യാസം ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു . നോർവേയിലെ ഹെൽസ്‌കോപ്പൻ മല നിരകൾക്കു സമീപത്തു കൂടി ഹോണ്ട സി ആർ എഫ് 250 ബൈക്കിൽ , പാറകൾ നിറഞ്ഞ മലഞ്ചെരിവ് പാതയിലൂടെ നടത്തിയ അഭ്യാസ പ്രകടനം ആരുടേയും നെഞ്ചു ഇടിപ്പിക്കുന്നതായിരുന്നു . സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരത്തിൽ ഓടിച്ച ബൈക്കിൽ നിന്ന് വലിയൊരു കൊക്കയിലേക്ക് ചാടി നിലം തൊടുന്നതിനു 500 അടി മുൻപ് പാരച്യൂട് തുറന്നു രക്ഷപ്പെടുന്ന ദൃശ്യമായിരുന്നു അത് . ഈ രംഗം ഷൂട്ട് ചെയ്യുന്നതിനായി ഒരു വർഷം മുൻപേ അദ്ദേഹം ഇംഗ്ളണ്ടിൽ റിഹേഴ്‌സൽ ആരംഭിച്ചിരുന്നു .

ഈ സ്റ്റണ്ട് രംഗം ഷൂട്ട് ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹം 500 സ്കൈ ഡൈവുകളും , 13000 മോട്ടോർ ക്രോസ് ചാട്ടങ്ങളും പരിശീലിച്ചു . സിനിമ ജീവിതത്തിലെ ഏറ്റവും സാഹസികമായ ഈ സ്റ്റണ്ട് രംഗം മിഴിവുറ്റതാക്കാൻ ടോം ക്രൂസ് അത്രയേറെ തയ്യാറെടുപ്പുകൾ നടത്തുകയുണ്ടായി .
ക്രിസ്റ്റഫർ മക് ക്വാറിയാണ് സംവിധായകൻ. ഹെയ്‌ലി അറ്റ് വെൽ , വിങ് റൈമ്സ് , സൈമൺ പെഗ്ഗ് , വനേസ കിർബി തുടങ്ങിയവരാണ് സഹ താരങ്ങൾ . ഛായാഗ്രഹണം ഫ്രെസെർ ടാഗർട് , എഡിറ്റിംഗ് എഡി ഹാമിൽട്ടൺ . ഇംഗ്ലീഷിന് പുറമെ ഹിന്ദി , തമിഴ് , തെലുഗ് ഭാഷകളിൽ മൊഴി മാറ്റം നടത്തിയിട്ടുണ്ട് .


Post a Comment

0 Comments