‘ഞാൻ മമ്മുക്കയുമായി കുറച്ച് ഐഡിയകള്‍ കൈമാറിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് പറയാം. എന്നാലും, ഞങ്ങള്‍ ഇതുവരെ ഒരു ദൃഢമായ പ്ലാൻ വികസിപ്പിച്ചിട്ടില്ല അല്ലെങ്കില്‍ സ്ക്രിപ്റ്റ് എഴുതിയിട്ടില്ല, എന്നാണ് ദിലീഷ് പോത്തൻ പറഞ്ഞത്. ഇന്ത്യൻ എക്സപ്രസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വരാനിരിക്കുന്ന ഒരു പ്രോജക്റ്റില്‍ മോഹൻലാലുമായും പ്രവര്‍ത്തിക്കാൻ ആഗ്രഹിക്കുന്നുവന്നും സംവിധായകൻ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുകയാണ്. 2024-ലാണ് ചിത്രം റിലീസിനെത്തുക .


0 Comments