Image Background (True/False)


മാമന്നന്‍ ഒടിടി റിലീസിന്; സ്ട്രീമിങ് ജൂലൈ 27ന്

 


ദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു,കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി മാരി സെല്‍വരാജ് സംവിധാനം ചിത്രമാണ് മാമന്നന്‍. ചിത്രം ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ജൂലൈ 27 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ആദ്യ വാരം കൊണ്ട് മാത്രം 40 കോടി കളക്ഷൻ നേടിയിരുന്നു. രണ്ട് ആഴ്ചകൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം 2.5 കോടി നേടിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.




Post a Comment

0 Comments