നടൻ വിജയ്‍യുടെ മക്കള്‍ ഇയക്കം വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി സജീവമായതിന് പിന്നാലെ കര്‍ഷകരേയും ചേര്‍ത്തുപിടിക്കുന്നു.
വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം ചൂടു പിടിച്ച ചര്‍ച്ചയാകുമ്ബോഴാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നത്. കര്‍ഷകര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ നല്‍കുന്നതാണ് പുതിയ പദ്ധതി. തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
അര്‍ഹരായ കര്‍ഷകരെ കണ്ടെത്താൻ ഭാരവാഹികള്‍ മുൻകയ്യെടുക്കണം എന്നാണ് നടന്റെ നിര്‍ദേശം. ഇതുകൂടാതെ രാത്രികാല പഠനശാലകളുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും, അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി കെ കാമരാജിന്റെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ജൂലൈ 15ന് തുടക്കമാകും.
0 Comments