Image Background (True/False)


എം മോഹൻ്റെ ''ഒരു ജാതി ജാതകം'' ആരംഭിച്ചു.

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ഒരു യുവാവിൻ്റ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു ജാതി ജാതകം.

എം.മോഹനൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തനാ നസ്റിൻ സുബൈർ, തമീമാനസ്റിൻ സുസൈർ എന്നിവർ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

പ്രശസ്ത നിർമ്മാതാവ്  ഷോഗൺ പിലിംസ് ഉടമ ആർ.മോഹനൻ (ഗുഡ് നൈറ്റ് മോഹൻ ) സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.. ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പും നൽകി.
സിയാദ് കോക്കർ , ബാബു ആന്റെണി
ലിസ്റ്റിൻ സ്റ്റീഫൻ, എവർഷൈൻ മണി, അവുസേപ്പച്ചൻ, എം.എം.ഹംസ, കലാഭവൻ ഷിൻ്റോ ,തുടങ്ങിയവരൊക്കെ ഈ ചടങ്ങിൽ സംബന്ധിച്ചവരിൽ പ്രമുഖരാണ്.

ഏറെ വിജയം നേടിയ അരവിന്ദൻ്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രസക്തിയാർജിക്കുന്നു.
ഏതു സ്ഥലത്തുള്ളവർക്കും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിൻ്റെ പ്രമേയമെങ്കിലും വടക്കേ മലബാറിലെ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.

കുടുംബ മഹിമയും.സമ്പത്തും ഒക്കെ കൈമുതലായുള്ള രാജേഷ് എന്ന ചെറുപ്പക്കാരനാണ് കേന്ദ്ര കഥാപാത്രം..ചെന്നൈയിലെ ഒരു മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരൻ കൂടിയാണ്  രാജേഷ്. വിനീത് ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബാബു ആൻ്റണിയാണ് ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ
അവതരിപ്പിക്കുന്നത്. മലബാറിലെ കലാരംഗത്തു പ്രവർത്തിച്ചു പോന്ന നിരവധി കലാകാരന്മാരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രണ്ടാള അവതരിപ്പിക്കുന്നത്. പ്രത്യേക
 പരിശീലന ക്യാംബു നടത്തിയാണ് ഇവരെ കണ്ടെത്തിയത്.
മലബാറിൻ്റെ സംസ്ക്കാരവും, ഭാഷയും, ആചാരാനുഷ്ടാനങ്ങളുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഘടകമാണ്.
നിഖിലാ വിമൽ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പി.വി.കുഞ്ഞിക്കണ്ണൻ മാഷ്, നിർമ്മൽ പാലാഴി, രഞ്ജികങ്കോൽ, മൃദുൽ നായർ, ഗായിക സയനോരാ ഫിലിപ്പ്, കയാ ദുലോഹർ, ഇന്ദുതമ്പി . രജിതാ മധു, ചിപ്പി ദേവസി. അമൽ താഹ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

പ്രശസ്ത സംവിധായകൻ താഹയുടെ മകനാണ് അമൽ താഹം
:രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ.
സംഗീതം -ഗുണ ബാലസുബ്രമണ്യം.
ഛായാഗ്രഹണം - വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിംഗ് -രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ. മേക്കപ്പ്. ഷാജി പുൽപ്പള്ളി.
കോസ്റ്റ്യും - ഡിസൈൻ - റാഫി കണ്ണാടിപ്പറമ്പ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ ഏബ്രഹാം.
കിയേറ്റീവ് ഡയറക്ടർ - മനു സെബാസ്റ്റ്യൻ കാസ്റ്റിംഗ് ഡയറക്ടർ - പ്രശാന്ത് പാട്യം. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവസ് - അബിൻ എടവനക്കാട്. നസീർ കൂത്തുപറമ്പ്. പ്രൊഡക്ഷൻ കൺട്രോളർ - ഷെമീജ് കൊയിലാണ്ടി.
കൊച്ചി, ചെന്നൈ, മട്ടന്നൂർ, തലശ്ശേരി ഭാഗങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്
ഫോട്ടോ പ്രേംലാൽ പട്ടാഴി.

Post a Comment

0 Comments