ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ദളപതി വിജയ് നായകനായെത്തുന്ന ലിയോയില്‍ വിജയുടെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകമെമ്ബാടുമുള്ള സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബര്‍ 19നാണ് തിയേറ്ററുകളിലെത്തുക. ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമല്‍ഹാസൻ ചിത്രം ‘വിക്രം’ കേരളത്തിലും ബ്ലോക്ക് ബസ്റ്റര്‍ വിജയം നേടിയിരുന്നു.ദളപതിയും ലോകേഷും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന്മേല്‍ വമ്ബൻ പ്രതീക്ഷകളാണ് ആരാധകര്‍ക്കിടയിലുള്ളത്.



0 Comments