നിഷ ഫിലിംസിന്റെ ബാനറില്‍ ഷാജി പുനലാല്‍ നിര്‍മ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലര്‍ ‘കുരുക്ക്’ന്റെ ചിത്രീകരണം തിരുവനന്തപുരത്തിൻ്റെ വിവിധ ഇടങ്ങളിലായി 25 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയായത്. സെക്കന്റ് ഷോ, ഇമ്മാനുവല്‍,ആര്‍ ജെ മഡോണ, നാലാം മുറ, എന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്, പപ്പ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും റിലീസ് ചെയ്യാനിരിക്കുന്ന അതേര്‍സ് എന്നീ സിനിമകളില്‍ നായക വേഷം ചെയ്ത അനില്‍ ആന്റോയാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ മൂവിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സാജൻ ഫിലിപ്പിനെ അവതരിപ്പിക്കുന്നത്. ആറാം തിരുകല്‍പ്പന, ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഡ കൃത്യേ എന്നീ സിനിമകളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത് ശ്രദ്ധേയനായി വരുന്ന നടനാണിദ്ദേഹം.

ബാലാജി ശര്‍മ്മ, മീര, പ്രീതാ പ്രദീപ്, മഹേഷ്, ശ്രീജിത്ത്, ശ്രീകാന്ത്, സുബിൻ ടാര്‍സൻ എന്നീ താരങ്ങളും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനങ്ങള്‍- രാജേഷ് നീണ്ടകര, ഷാനി ഭുവൻ, സംഗീതം- യു.എസ്.ദീക്ഷിത്, സുരേഷ് പെരിനാട്, ഛായാഗ്രഹണം- റെജിൻ സാൻ്റോ, കലാസംവിധാനം- രതീഷ് വലിയകുളങ്ങര, കോസ്റ്റ്യൂം ഡിസൈനര്‍- രാംദാസ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂര്‍, കോ റൈറ്റര്‍ & ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍- ജിംഷാര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുഹാസ് അശോകൻ, പ്രൊജക്റ്റ് ഡിസൈനര്‍- അഖില്‍ അനിരുദ്ധ്, ഫിനാൻസ് മാനേജര്‍- അക്ഷയ് ജെ, ഫിനാൻസ് കണ്‍ട്രോളര്‍- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- മുരുകൻ.എസ്, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
0 Comments