Image Background (True/False)


മലയാളത്തിൻ്റെ വാനമ്പാടി ; കെഎസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍


ലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. മലയാളിയുടെ സംഗീതശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകിച്ചേര്‍ന്ന മറ്റൊരു ഗായികയില്ല.

പുതുസ്വരങ്ങള്‍ കടന്നുവരുബോഴും ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗായികമാരില്‍ മുന്‍നിരക്കാരിലൊരാളായി ആ ശബ്ദമുണ്ട്. 1968 ല്‍ ആകാശവാണിയിലൂടെയാണ് ചിത്രനാദം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്. അന്ന് ഗായികയ്ക്ക് പ്രായം വെറും അഞ്ചര വയസ്സ്. എണ്‍പതുകളോടെ ചിത്രഗീതങ്ങള്‍ക്ക് ഇടവേളകളില്ലാതെയായി.

മലയാളത്തിൻ്റെ  വാനമ്പാടി , തമിഴ്നാടിന് ചിന്നക്കുയിലായി. തെലുങ്കില്‍ സംഗീത സരസ്വതിയും, കന്നഡയില്‍ ഗാനകോകിലയുമായി പലഭാഷങ്ങളില്‍ പലരാഗങ്ങളില്‍ ചിത്രസ്വരം നിറഞ്ഞു.

16 തവണയാണ് കേരള സര്‍ക്കാരിൻ്റെ  മികച്ച ഗായികക്കുളള പുരസ്കാരം ചിത്രയെ തേടിയെത്തിയത്. 11 തവണ ആന്ധ്രപ്രദേശിൻ്റെ  മികച്ച ഗായികയായി. നാലുതവണ തമിഴ്നാടിൻ്റെയും മൂന്ന് തവണ കര്‍ണാടകയുടെയും ഓരോ തവണ ഒഡീഷയുടെയും പശ്ചിമബംഗാളിൻ്റെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രയെ തേടിയെത്തി.

ഇന്ത്യൻ സിനിമ സംഗീതത്തില്‍ തന്നെ അവിഭാജ്യഘടകമായി ആ ശബ്ദം മാറി. വിവിധ ഭാഷകളിലാണ് ഇരുപത്തി അയ്യായിരത്തിലധികം ഗാനങ്ങള്‍ ഭാവതീവ്രമായി ചിത്ര പാടിവെച്ചു. ആറ് ദേശീയ പുരസ്കരങ്ങളും പത്മശ്രീയടക്കമുള്ള വിവിധ സംസ്ഥാന പുരസ്കാരങ്ങളും ചിത്രയെ തേടിയെത്തി.




Post a Comment

0 Comments