Image Background (True/False)


കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചരിത്രം തേടുന്ന 'പെണ്‍മുദ്ര'

 


കേരളത്തിന്റെ കലയായ കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചരിത്രം കണ്ടെടുക്കാൻ ശ്രമിക്കുകയാണ് ജിഷ്ണു കൃഷ്ണൻ സംവിധാനം ചെയ്യുന്ന പെണ്‍മുദ്ര എന്ന ഡോക്യുമെന്ററി.

ഏഴ് സ്ത്രീകളുടെ വീക്ഷണ കോണിലൂടെ ആണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. കൂടിയാട്ടത്തില്‍ പണ്ട് മുതല്‍ തന്നെ സ്ത്രീ വേഷങ്ങള്‍ സ്ത്രീകളാണ് കൈകാര്യം ചെയ്തിരുന്നത്. അമ്ബലത്തില്‍ മാത്രമായി ഈ നാടകരൂപം ഒതുങ്ങുന്നതിനു മുന്നേ അത്തരം ഒരു കലാരൂപം പുറത്ത്പ്രദര്‍ശിപ്പിച്ചിരുന്നതായി പല ചരിത്ര രേഖകളും ശിലാലിഖിതങ്ങളും സന്ദേശകാവ്യങ്ങളിലെയും ഒക്കെ തെളിവുകളെ അടിസ്ഥാനപ്പെടുത്തി ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്.


ക്ഷേത്രത്തിനകത്ത് കയറുന്നതോടെ പേര്‍ഫോര്‍മര്‍ എന്ന നിലയില്‍ നിന്നും ഒരു ജാതി എന്ന നിലയിലേയ്ക്ക് ആ സമൂഹം പരിവര്‍ത്തിക്കുന്നതായി കാണാം. പക്ഷേ,അധികം വൈകാതെ ആണ്‍ സ്‌പെയ്‌സ് എന്ന നിലയിലേയ്ക്കും ആണ്‍ കഥാപാത്രങ്ങള്‍ക്ക് മാത്രം പ്രാധാന്യമര്‍ഹിക്കുന്ന തരത്തിലേയ്ക്കും കല പതിയെ മാറുന്നു. പെണ്‍മുദ്ര എന്ന ഡോക്യുമെന്ററി പറഞ്ഞു തുടങ്ങുന്നത് ഈ ചരിത്ര സന്ദര്‍ഭത്തില്‍ നിന്നുമാണ്.

ക്ഷേത്രത്തിനകത്ത് കലാരൂപം എന്ന നിലയില്‍ കൂടിയാട്ടത്തിന് സംഭവിച്ച മാറ്റങ്ങള്‍ സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെ ബാധിച്ചു എന്നും പിന്നെ ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് വന്നതിന് ശേഷം കലാമണ്ഡലത്തില്‍ പാഠ്യവിഷയമായി മാറുന്നതിന് പിന്നാലെ സ്ത്രീകള്‍ തന്നെ ആ സ്റ്റേജ് സ്‌പെയ്‌സ് എങ്ങനെ റീക്ലെയിം ചെയ്ത് ഇന്ന് കാണുന്ന തരത്തില്‍ എത്തി എന്നുമാണ് സിനിമ പരിശോധിക്കുന്നത്. ഒരേ സമയം പെര്‍ഫോര്‍മേര്‍സും സ്‌കോളേര്‍സുമായ 7 സ്ത്രീകള്‍ കലയുടെ മുൻ കാലത്തെയും ഇന്നത്തെ അതിന്റെ അവസ്ഥയെയും ചരിത്രപരവും സാംസ്‌കാരികവുമായി വിശകലനം ചെയ്യുന്ന രീതിയില്‍ ആണ് സിനിമയുടെ ആഖ്യാനം. മൂന്ന് ചാപ്റ്ററുകളിലായി ആദ്യ ചരിത്രം, മദ്ധ്യ ചരിത്രം, ഭാവി എന്നിങ്ങനെ ആണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രയാഗ് മുകുന്ദൻ ക്യാമറയും, സരിൻ രാമകൃഷ്ണൻ എഡിറ്റിങ്ങും നിര്‍വഹിച്ച സിനിമയില്‍ സുദീപ് പാലനാട് സംഗീതവും പ്രശാന്ത് മേനോൻ ശബ്ദ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. എയ്‌സ്‌തെറ്റിക്‌സ് അണ്‍പ്ലഗ്ടിന്റെ ബാനറില്‍ ജ്യോത്സ്‌ന കൃഷ്ണൻ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

സംവിധാനം എഴുത്ത് : ജിഷ്ണു കൃഷ്ണൻ പ്രൊഡക്ഷൻ :  എയ്‌സ്‌തെറ്റിക്‌സ്അണ്‍പ്ലഗ്ട്, ജ്യോത്സ്‌ന കൃഷ്ണൻ സിനിമാറ്റോഗ്രാഫി : പ്രയാഗ് മുകുന്ദൻ എഡിറ്റിങ്ങ് : സരിൻ രാമകൃഷ്ണൻ മ്യൂസിക്ക് : സുദീപ് പാലനാട് സൗണ്ട് ഡിസൈൻ : പ്രശാന്ത് മേനോൻ കളറിസ്റ്റ് : ആസിഫ് ഇസ്‌മൈല്‍ സബ്‌ടൈറ്റില്‍ ശ്രീജയ



Post a Comment

0 Comments