വിജയ് ആന്റണി പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം കൊലൈ ജൂലൈ 21 ന് എത്തും. ബാലാജി കെ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്‌സും ലോട്ടസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ്. അജ്ഞാത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യൻ മോഡല്‍ ലീലയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയാണ് കോലായ് പിന്തുടരുന്നത്. . റിതിക സിംഗ്, മീനാക്ഷി ചൗധരി, രാധിക ശരത്കുമാര്‍, മുരളി ശര്‍മ, സിദ്ധാര്‍ത്ഥ ശങ്കര്‍, കിഷോര്‍ കുമാര്‍, ജോണ്‍ വിജയ്, അര്‍ജുൻ ചിദംബരം, സംകിത് ബോറ എന്നിവരും കോലായില്‍ അഭിനയിക്കുന്നു. ഗിരീഷ് ഗോപാലകൃഷ്ണൻ സംഗീതവും ശിവകുമാര്‍ വിജയൻ ഛായാഗ്രഹണവും സെല്‍വ ആര്‍കെ എഡിറ്റിംഗും ആറുസാമി കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. തെലുങ്കിലും ഹിന്ദിയിലും ഹത്യ എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്.




0 Comments