Image Background (True/False)


കിംഗ് ഓഫ് കൊത്ത'യ്‍ക്കൊപ്പം ടീസറും; മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്


ഛായാഗ്രാഹകനുമായ റോബി വര്‍ഗീസ് രാജാണ് സംവിധാനം നിര്‍വഹിച്ച്‌ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എഎസ്‌ഐയാണ്. മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്ക്വാഡ്’ എന്ന ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിനെത്താനിരിക്കുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യ്‍ക്കൊപ്പം മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‍ക്വാഡി’ന്റെ ടീസര്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. ഓണം റിലീസ് ആയിട്ടാണ് ദുല്‍ഖര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ പ്രദര്‍ശനത്തിനെത്തുക. മുഹമ്മദ് റാഹില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ദീപക് പറമ്ബോല്‍, സജിൻ ചെറുകയില്‍, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ‘കണ്ണൂര്‍ സ്‍ക്വാഡി’ല്‍ വേഷമിടുന്നു.




Post a Comment

0 Comments